ശ്രീ പി. പീതാംബരൻ
മാസ്റ്റർ -ഒരു അനുസ്മരണം
അളഗപ്പനഗർ പഞ്ചായത്തിൽ
താമസമാക്കി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, സാമുദായിക, വ്യാവസായിക മണ്ഡലങ്ങളിൽ തന്റെ
അതുല്യമായ കഴിവുകൾ തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ പി. പീതാംബരൻ മാസ്റ്റർ.
ആമ്പല്ലൂരും പരിസര പ്രദേശങ്ങളും തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുത്ത പീതാംബരൻ
മാസ്റ്റർ നിസ്വാർത്ഥമായ സേവനങ്ങളാൽ ജനഹൃദയങ്ങളിൽ മായാ മുദ്ര പതിപ്പിച്ച വ്യക്തിയാണ്.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അളഗപ്പനഗറിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചു.
ജനനം
1946 ജനുവരി 22 ( കൊല്ലവർഷം
1121 മകരം 09) ചൊവ്വാഴ്ച ഉത്രം നക്ഷത്രത്തിലാണ് പീതാംബരൻ മാസ്റ്ററുടെ ജനനം. പിതാവ് ശങ്കുപിള്ള. മാതാവ് പാലിയത്ത് വീട്ടിൽ അംബുജാക്ഷി അമ്മ. ശ്രീധരൻ, രാധാകൃഷ്ണൻ, നന്ദകുമാർ, നിർമല, ഇന്ദിര എന്നിങ്ങനെ അഞ്ചു സഹോദരങ്ങൾ പീതാംബരനുണ്ടായിരുന്നു.
പിതാവ് ശങ്കു പിള്ളയോടും മാതാവ് അംബുജാക്ഷി അമ്മയോടും ഒത്ത് ആ ആറു മക്കൾ അമ്പല്ലൂരിൽ തങ്ങളുടെ ബാല്യം ചെലവഴിച്ചു.
വിദ്യാഭ്യാസം
സെന്റ്. തെരേസാസ് സ്കൂളിലാണ്
പീതാംബരന്റെ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. പിതാവ് ശങ്കു പിള്ള അളഗപ്പ
ടെക്സ്റ്റൈൽസിലെ ഒരു ഉദ്യോഗസ്ഥനായിരുന്നതിനാൽ കമ്പനിയുടെ വണ്ടിയിലാണ് പീതാംബരൻ
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിലേക്ക് പോയിരുന്നത്. പിന്നീട് പീതാംബരൻ തന്റെ
വിദ്യാഭ്യാസം വെണ്ടോർ അളഗപ്പ അപ്പർ പ്രൈമറി സ്കൂൾ,
പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ തുടർന്നു. തൃശൂർ സെന്റ് തോമസ്
കോളേജിലാണ് ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയത്.
പ്രവർത്തനപഥത്തിൽ
വിദ്യാഭ്യാസത്തിനു ശേഷം
ശ്രീപീതാംബരൻ തന്റെ വിശാലമായ പ്രവർത്തന മണ്ഡലത്തിലേക്ക് പ്രവേശിച്ചു. ബഹുമുഖ
വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന പീതാംബരന്റെ പ്രവർത്തന മേഖലകളും
വ്യത്യസ്തങ്ങളായിരുന്നു എന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലോ.
No comments:
Post a Comment