welcome

WELCOME TO THE WEBSITE OF PEETHAMBARAN MASTER * POWERED BY COST MANNAMPETTA

MUTATTHEMULLA

MUTATTHEMULLA

AN APPEAL

-കോസ്റ്റിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ ബന്ധപ്പെടുക 9495655019-

Thursday, 19 January 2017

z


y


x


പീതാംബരൻ മാസ്റ്റർ അനുസ്മരണം


പീതാംബരൻ മാസ്റ്റർ അനുസ്മരണം

          ശ്രീ പി. പീതാംബരൻ മാസ്റ്ററുടെ പത്താം ചരമവാർഷികവും അനുസ്മരണ ദിനവും വിപുലമായ സേവന പരിപാടികളോടെ നടത്തി.

          2017 ജനുവരി 15 ഞായർ - അന്നായിരുന്നു പീതാംബരൻ മാസ്റ്റർ സ്മരണാഞ്ജലി എന്ന പരിപാടി പീതാംബരൻ മാസ്റ്റർ മെമ്മോറിയൽ ക്ലിനിക്ക് പരിസരത്ത് സംഘടിപ്പിക്കപ്പെട്ടത്. ഞായർ രാവിലെ 10 മണിക്ക് ശ്രീമതി (ഡോ.) പത്മിനി പീതാംബരൻ ഭദ്രദീപം തെളിയിച്ച് അനുസ്മരണ പരിപാടികൾക്ക് സമാരംഭം കുറിച്ചു.

          തുടർന്നു സൗജന്യ ആയുവേദ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആയിരുന്നു. 150ൽപരം രോഗികൾ ഈ സേവനം പ്രയോജനപ്പെടുത്തുവാൻ എത്തിയിരുന്നു.

          10-15ന്‌ അനുസ്മരണയോഗം ആരംഭിച്ചു. ഡോ. പി. ഗോപിനാഥ് ന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ശ്രീ പി.ടി. സ്റ്റാൻലി സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷായ ഡോ. പി. ഗോപിനാഥ് തന്റെ ഉപക്രമ പ്രസംഗത്തിൽ പീതാംബരൻ മാസ്റ്ററുടെ സേവനങ്ങൾ അനുസ്മരിച്ചു. അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഹുമാന്യയായ ശ്രീമതി കെ. രാജേശ്വരി അവർകളാണ്‌ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. പീതാംബരൻ മാസ്റ്റർ മൂലം അളഗപ്പനഗർ പഞ്ചായത്തു പ്രദേശത്തുണ്ടായ പുരോഗതികൾ വിലയിരുത്തിയാണ്‌ പ്രസിഡന്റ് പീതാംബരൻ മാസ്റ്ററുടെ ഓർമ്മ പുതുക്കിയത്. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വട്ടണാത്ര സഹകരണ ബാങ്ക് പ്രസിഡന്റുമായ ശ്രീ കെ. എം. ചന്ദ്രനാണ്‌ മുഖ്യ പ്രഭാഷണം നടത്തിയത്. ശ്രീ സി. മുരളി, ശ്രീ ജെയിംസ് ടി. ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി. ശ്രീ ഓസ്റ്റിൻ തെക്കുംപുറത്തിന്റെ നന്ദിപ്രകാശനത്തോടെ അനുസ്മരണ യോഗം സമംഗളം പര്യവസാനിച്ചു.

          തുടർന്ന്  ആയുവേദവും യോഗ ചികിത്സയുംഎന്ന വിഷയത്തിൽ വ്യാസ യോഗ വിദ്യാപീഠം ആചാര്യൻ ശ്രീ ശശിധരൻ അവർകളുടെ നേതൃത്വത്തിൽ ക്ളാസ്സും യോഗ പരിശീലനവും ആയിരുന്നു. അതിനുശേഷം അയുർവേദ ക്യാമ്പ് ആരംഭിച്ചു. ഏഴ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുവാനെത്തിയിരുന്നു. പരിശോധനക്കു ശേഷം ചികിത്സ നിശ്ചയിച്ച് ആവശ്യമായ മരുന്നുകൾ തികച്ചും സൗജന്യമായി വിതരണം ചെയ്തത് വളരെ അധികം പ്രകീർത്തിക്കപ്പെടുകയുണ്ടായി. തുടർന്നും ഈ രോഗികൾക്ക് ആവശ്യമായ ചികിത്സ നല്കുന്നതാണെന്ന് ഡോ. പത്മിനി പീതാംബരൻ പ്രസ്താവിച്ചു.

          മലബാർ ആയുർവേദിൿസ്, ആയുർവേദിക് മെഡിക്കൽ അസ്സോസിയേഷൻ (AMAI), കേരള         ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസ്സോസിയേഷൻ (KEWSA), പീതാംബരൻ മാസ്റ്റർ മെമ്മോറിയൽ ക്ലിനിക്ക്, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പീതാംബരൻ മാസ്റ്റർ സ്മരണാഞ്ജലി അവിസ്മരണീയമാക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചു.
 

COMMEMMORATION OF Sri. P. PEETHAMBARAN MASTER പീതാംബരൻ മാസ്റ്റർ അനുസ്മരണം


പീതാംബരൻ മാസ്റ്റർ അനുസ്മരണം ചിത്രങ്ങളിലൂടെ
CLICK ON THE PHOTOS
TO VIEW

ENLARGED PHOTOS







 

Tuesday, 17 January 2017

ശ്രീ പി. പീതാംബരൻ മാസ്റ്റർ -ഒരു അനുസ്മരണം


ശ്രീ പി. പീതാംബരൻ മാസ്റ്റർ -ഒരു അനുസ്മരണം

        അളഗപ്പനഗർ പഞ്ചായത്തിൽ താമസമാക്കി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, സാമുദായിക, വ്യാവസായിക മണ്ഡലങ്ങളിൽ തന്റെ അതുല്യമായ കഴിവുകൾ തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ പി. പീതാംബരൻ മാസ്റ്റർ. ആമ്പല്ലൂരും പരിസര പ്രദേശങ്ങളും തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുത്ത പീതാംബരൻ മാസ്റ്റർ നിസ്വാർത്ഥമായ സേവനങ്ങളാൽ ജനഹൃദയങ്ങളിൽ മായാ മുദ്ര പതിപ്പിച്ച വ്യക്തിയാണ്‌. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അളഗപ്പനഗറിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചു.

ജനനം

        1946 ജനുവരി 22 ( കൊല്ലവർഷം 1121 മകരം 09) ചൊവ്വാഴ്ച ഉത്രം നക്ഷത്രത്തിലാണ്‌ പീതാംബരൻ മാസ്റ്ററുടെ ജനനം. പിതാവ് ശങ്കുപിള്ള. മാതാവ്  പാലിയത്ത് വീട്ടിൽ അംബുജാക്ഷി അമ്മ. ശ്രീധരൻ, രാധാകൃഷ്ണൻ, നന്ദകുമാർ, നിർമല, ഇന്ദിര എന്നിങ്ങനെ അഞ്ചു സഹോദരങ്ങൾ പീതാംബരനുണ്ടായിരുന്നു. പിതാവ് ശങ്കു പിള്ളയോടും മാതാവ് അംബുജാക്ഷി അമ്മയോടും ഒത്ത് ആ ആറു മക്കൾ  അമ്പല്ലൂരിൽ തങ്ങളുടെ ബാല്യം ചെലവഴിച്ചു.

Sunday, 15 January 2017

അനുസ്മരണയോഗവും ആയുർവേദക്യാമ്പും

പ്രധാന വാർത്ത
അനുസ്മരണയോഗവും ആയുർവേദക്യാമ്പും
14-01-2017 ഞായർ രാവിലെ10 മണി
ആമ്പല്ലുർ പീതാംബരൻ മാസ്റ്റർ മെമ്മോറിയൽ ക്ലിനിക്കിൽ
 യോഗക്ലാസ്സും
പരിശോധനയും മരുന്നു വിതരണവും
- പങ്കെടുക്കുക -

 


 

Saturday, 14 January 2017

SMARANANJJALIKAL സ്മരണാഞ്ജലികൾ

സ്മരണാഞ്ജലികൾ
 
അനുസ്മരണ യോഗത്തിന്റെ
റിപ്പോർട്ടും ചിത്രങ്ങളും